
വടകര: എസ്ഡിപിഐയുടെ യുവജന വിഭാഗമായ യങ് ഡെമോക്രാറ്റ്‌സിന്റെ വടകര അസംബ്ലി കമ്മിറ്റി നിലവില്‍ വന്നു. അഴിയൂരില്‍ നടന്ന യൂത്ത് കൗണ്‍സിലിലാണ് പുതിയ കമ്മിറ്റിയെ
പ്രഖ്യാപിച്ചത്.
പരിപാടി എസ്ഡിപിഐ നിയോജക മണ്ഡലം പ്രസിഡന്റ് ഷംസീര്‍ ചോമ്പാല ഉദ്ഘാടനം ചെയ്തു. യങ് ഡെമോക്രാറ്റ്‌സ് കോഴിക്കോട് ജില്ലാ ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗം അന്‍സാര്‍ യാസര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജോയിന്റ് കണ്‍വീനര്‍ നഫീസത്തുല്‍ മിസിരിയ മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മന്‍സൂദ് എരിക്കില്‍ സ്വാഗതം പറഞ്ഞു. യങ് ഡെമോക്രാറ്റ്‌സ് കോഴിക്കോട് ജില്ലാ ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗം റയീസ് കൂടാട്ട് പുതിയ ഭാരവാഹികളുടെ പ്രഖ്യാപനം നടത്തി.
അസംബ്ലി കമ്മിറ്റി പ്രസിഡന്റായി മന്‍സൂദ് എരിക്കില്‍, വൈസ് പ്രസിഡന്റുമാരായി റമീസ്
ബാബരി, അന്‍സാര്‍ യാസര്‍, സെക്രട്ടറിയായി മുഹമ്മദ് ബിലാല്‍, ജോയിന്റ് സെക്രട്ടറിമാരായി ഷഹാന ഷെരീഫ്, റാഷിദ് ഒഞ്ചിയം, ട്രഷററായി മുഹമ്മദ് സലാഹുദ്ദീന്‍ എന്നിവരെയും തെരഞ്ഞെടുത്തു.
യങ് ഡെമോക്രാറ്റ്‌സ് ജില്ലാ ഓര്‍ഗനൈസിംഗ് കമ്മിറ്റി അംഗം സ്വര്‍ണ ശ്രീജിത്ത്, എസ്ഡിപിഐ മണ്ഡലം സെക്രട്ടറി ബഷീര്‍ കെ.കെ, വിമണ്‍ ഇന്ത്യ മൂവ്‌മെന്റ് വടകര മണ്ഡലം പ്രസിഡന്റ് അഫീറ ഷംസീര്‍, അഴിയൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാരായ റാജിഷ ഷെജീര്‍, സബാദ് വി.പി എന്നിവര്‍ പുതിയ ഭാരവാഹികളെ അഭിവാദ്യം ചെയ്തു.
ഭാരവാഹികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് അഴിയൂര്‍ ടൗണില്‍ ദഫ് മുട്ടിന്റെയും ഒപ്പനയുടെയും ബാന്‍ഡ് വാദ്യങ്ങളുടെയും അകമ്പടിയോടെ സ്വീകരണ റാലി നടന്നു.
















