
കക്കട്ടില്‍: മൊകേരി മഹല്ല് കമ്മിറ്റിയുടെയും സംഘാടക സമിതിയുടെയും നേതൃത്വത്തില്‍ മൊകേരി ടൗണില്‍ നബിദിന സന്ദേശ റാലി നടത്തി. മഹല്ല് കമ്മിറ്റി പ്രസിഡന്റ് ജമാല്‍ മൊകേരി പതാക ഉയര്‍ത്തി. റാലിക്ക് മഹല്ല് ഖാസി ബഷീര്‍ ഫൈസി, അഷറഫ് ചീളില്‍, ടി.സി അഷറഫ്, ഫിറോസ് വി.കെ., റാഫി വടക്കയില്‍, അഡ്വ. ജവാദ് മൊയ്തു എന്നിവര്‍ നേതൃത്വം നല്‍കി.
















