മുയിപ്പോത്ത്: സെപ്തംബര്‍ ഒന്നു മുതല്‍ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ ഗ്രന്ഥശാലകള്‍ക്ക് പഞ്ചായത്ത് ഫണ്ടില്‍ നിന്ന് ഒരു പത്രം മാത്രം അനുവദിച്ചാല്‍ മതിയെന്ന ഭരണ സമിതി
തീരുമാനം പുനഃപരിശോധിക്കണമെന്ന് മുയിപ്പോത്ത് പി.അര്.നമ്പ്യാര്‍ ഗ്രന്ഥാലയം നിര്‍വാഹക സമിതി ആവശ്യപ്പെട്ടു. പ്രസിഡണ്ട് ആര്.ശശി അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ടി.കെ.അശോകന് പ്രമേയം അവതരിപ്പിച്ചു. മഠത്തില്‍ രാഗേഷ്, കെ.കെ.അബ്ദുള്‍ ഹമീദ്, എ.ടി.സുരേഷ് ബാബു, ടി.പി.സന്തോഷ് എന്നിവര്‍ സംസാരിച്ചു.















