വടകര: വയോജന പെന്‍ഷന്‍ വീടുകളില്‍ എത്തിക്കുന്നത് നിര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിച്ച് നിലവിലുള്ള സമ്പ്രദായം തുടരണമെന്ന് സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വടകര മേഖലാ സമ്മേളനം
സര്‍ക്കാറിനോടാവശ്യപ്പെട്ടു. സമ്മേളനം വടകര മുന്‍സിപ്പല്‍ വികസന സ്റ്റാന്റിഗ് കമ്മറ്റി ചെയര്‍മാന്‍ പി.കെ.സതീശന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് വി.പി.കുഞ്ഞികൃഷ്ണന്‍ സംഘടനാ റിപ്പോര്‍ട്ടും സെക്രട്ടറി വി.വി.സുരേഷ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സി.ചന്ദ്രശേഖരന്‍, ടി.പി.ഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. മേഖല പ്രസിഡന്റ് എം.പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. കലിക ശങ്കരന്‍ നന്ദി പറഞ്ഞു. പുതിയ ഭാരവാഹികളായി എം.പത്മനാഭന്‍ (പ്രസിഡന്റ്), കെ.ശശീന്ദ്രന്‍, വി.തങ്കമണി, (വൈസ് പ്രസിഡന്റുമാര്‍), വി.വി.സുരേഷ് (സെക്രട്ടറി), ടി.കെ.പ്രഭാകരന്‍, കെ.എം.ബാലന്‍ (ജോ. സെക്രട്ടറിമാര്‍), കെ.എം.രാധാകൃഷ്ണന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.















