കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 600 കടന്നു. കാണാതായവരുടെ എണ്ണം 1924 ആയി എന്ന് നേപ്പാൾ സർക്കാർ അറിയിച്ചു. നേരത്തെ ആയിരത്തോളം പേ
രെ കാണാതായി എന്ന കണക്കാണ് സർക്കാർ നൽകിയിരുന്നത്.
ജലവൈദ്യുത പദ്ധതികളിൽ പണിയെടുത്തിരുന്ന 993 പേരെ കാണാതായി. 500 ഓളം വിദേശ പൗരന്മാരെയും കണ്ടെത്താനായിട്ടില്ല. 320 ഇന്ത്യക്കാരും വിദേശപൗരത്വമുള്ള നൂറിലധികം ഇന്ത്യൻ വംശജരും കാണാതായവരിൽ ഉൾപ്പെടുന്നു.
അതേസമയം, തുരങ്കങ്ങളിൽ തെരച്ചിൽ നടത്താൻ വൈദഗ്ധ്യമുള്ള സംഘം ഇന്ത്യയിൽ നിന്ന്
നേപ്പാളിലെത്തി. യൂറോപ്യൻ യൂണിയനും നിരവധി രാജ്യങ്ങളും നേപ്പാളിന് അടിയന്തര ധനസഹായം പ്രഖ്യാപിച്ചു.
ടിബറ്റിൽ നിന്ന് നേപ്പാളിലേക്ക് സുരക്ഷിതമായി കടന്ന 149 പേരുടെ പട്ടിക വിദേശകാര്യമന്ത്രാലയം പുറത്തുവിട്ടു. ഗുജറാത്തിൽ നിന്നും ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുമുള്ളവരാണ് പട്ടികയിൽ കൂടുതലും.
ടിബറ്റൻ അതിർത്തിയിൽ രൂപംകൊണ്ട തടാകം ഏതു നിമിഷവും തകരാമെന്ന് നേപ്പാൾ അധികൃതർ മുന്നറിയിപ്പു നൽകി. ഇതു വീണ്ടും മിന്നൽപ്രളയത്തിനു കാരണമാകുമെന്നാണ് ആ
ശങ്ക.
ബുധനാഴ്ച റസുവ ജില്ലയിലാണു മിന്നൽപ്രളയമുണ്ടായത്. മധ്യനേപ്പാളിലൂടെ കുതിച്ചൊഴുകിയ പ്രളയജലം സർവവും തുടച്ചുനീക്കി. ആയിരക്കണക്കിനു വീടുകളും ഒട്ടേറെ റോഡുകളും പാലങ്ങളും ജലവൈദ്യുത പദ്ധതികളും തകർന്നു. പ്രളയം തകർത്തെറിഞ്ഞ പ്രദേശങ്ങളിലേക്കു ഗതാഗതം പുനഃസ്ഥാപിക്കാൻ 42 ബെയ്ലി പാലങ്ങൾ നിർമിക്കാൻ ഇന്ത്യയോടും ചൈനയോടും നേപ്പാൾ സർക്കാർ അഭ്യർഥിച്ചിട്ടുണ്ട്. മൂന്നു ഡസനിലേറെ പാലങ്ങളാണ് പ്രളയത്തിൽ തകർന്നത്.
















