
വടകര: മുനിസിപ്പല്‍ ഒന്നാം വാര്‍ഡ് ആവിക്കല്‍ റസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷിക ജനറല്‍ബോഡിയോഗവും ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റായി
റിട്ട.അധ്യാപിക പി.വസന്തകുമാരിയെയും സെക്രട്ടറിയായി അബൂബക്കര്‍ കക്കുന്നത്തിനെയും തെരഞ്ഞെടുത്തു. സോയക്ക് പൂക്കാപുറത്ത് (വൈസ് പ്രസിഡന്റ്), പൃത്വിക് ആവിക്കല്‍ (ജോയിന്റ് സെക്രട്ടറി) ശ്രീലേഷ് മീത്തലാടത്ത് (ഖജാന്‍ജി) എന്നിവരാണ് മറ്റുഭാരവാഹികള്‍. 23 അംഗ നിര്‍വ്വാഹക സമിതിയെയും തെരഞ്ഞെടുത്തു.
സ്വാതന്ത്ര്യ ദിനം സമുചിതമായി ആചരിക്കാന്‍ യോഗം തീരുമാനിച്ചു. ഭാവി പരിപാടികളെക്കുറിച്ചും ചര്‍ച്ച ചെയ്തു. യോഗത്തില്‍ രാമചന്ദ്രന്‍ രയരോത്ത്, മോഹനന്‍ ആവിക്കല്‍, ജയന്തി പ്രദീപ്, ശൈലേഷ് അഞ്ചുകണ്ടത്തില്‍, നിജീഷ് ടി പി, സുരേഷ് ബാബു പേക്കാലന്റവിട എന്നിവര്‍ സംസാരിച്ചു
















