
വടകര: സെറിബ്രല്‍ പാള്‍സിയെ അതിജീവിച്ച അഖില്‍ രാജ് വടകരയുടെ നാലാമത് കവിതാ സമാഹാരം പ്രകാശിതമായി. മുപ്പത് കവിതകളടങ്ങിയ ‘ഇത്തിരി നേര’ത്തിന്റെ പ്രകാശനം
കവി പി.കെ. ഗോപി നിര്‍വഹിച്ചു. പുറന്തോടത്ത് ഗംഗാധരന്‍ ഏറ്റുവാങ്ങി.
മുനിസിപ്പല്‍ പാര്‍ക്ക് റോഡില്‍ നടന്ന ചടങ്ങ് പ്രേംകുമാര്‍ വടകര ഉദ്ഘാടനം ചെയ്തു. മണലില്‍ മോഹനന്‍ അധ്യക്ഷനായി. പരസ്യചിത്ര സംവിധായകന്‍ അശ്വന്ത് ബട്ടര്‍ഫ്‌ളൈ പുസ്തക പരിചയം നടത്തി. ബാലസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് മിഥുന സജിനെ ചടങ്ങില്‍ ആദരിച്ചു.
അഖില്‍ രാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന
അറിയാതെ എന്ന ഷോര്‍ട് ഫിലിമിന്റെ ട്രെയിലര്‍ ലോഞ്ചിംഗ് സിനിമ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ അജ്മല്‍ ഇംപാല നിര്‍വഹിച്ചു
ശ്രീനിവാസന്‍ മഹാത്മ, വിജയന്‍ പെരിങ്ങാട്, ബിജൂല്‍ ആയാടത്തില്‍, സി.കെ.ഭാസ്‌കരന്‍, കെ.കെ.ഷൈജ, ഗീത, ഹരീന്ദ്രന്‍ കരിമ്പനപ്പാലം, സി.പി.ബിജുപ്രസാദ്
തുടങ്ങിയവര്‍ സംസാരിച്ചു. കെ.ആര്‍.നിധീഷ് നന്ദിയും ബിജു പ്രസാദ് സ്വാഗതവും പറഞ്ഞു.















