
കൊയിലാണ്ടി: നേപ്പാളിലെ കാഠ്മണ്ഡുവില്‍ നടന്ന ലോക മിക്‌സ് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത കൊയിലാണ്ടി സ്വദേശികളും
സഹോദരങ്ങളുമായ വിദ്യാര്‍ഥികള്‍ സ്വര്‍ണവും വെള്ളിയും നേടി തിളങ്ങി. അണ്ടര്‍ 17ല്‍ 38 കിലോ വിഭാഗത്തില്‍ ആഗ്‌ന ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയപ്പോള്‍ അണ്ടര്‍ 15 ല്‍ 42 കി. വിഭാഗത്തില്‍ സഹോദരന്‍ അശ്വന്ത് വെള്ളി സ്വന്തമാക്കി. ഇരുവരുടേയും നേട്ടം നാടിന്
അഭിമാനമായി.
പന്തലായനി ജിഎച്ച്എസ്എസില്‍ പ്ലസ്ടു പൂര്‍ത്തിയാക്കിയ ആഗ്‌ന കരാട്ടെ, റഗ്ബി, യോഗ എന്നിവയിലായി സംസ്ഥാന തലത്തില്‍ പങ്കെടുത്ത് മിടുക്ക് തെളിയിച്ചിട്ടുണ്ട്. കൊയിലാണ്ടി ജിവിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് അശ്വന്ത്. ബേസ്‌ബോള്‍, ഖോ-ഖോ, യോഗ, കരാട്ടെ തുടങ്ങിയവയില്‍ സംസ്ഥാനതലത്തില്‍ പങ്കെടുത്തിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ നടന്ന ദേശീയ മിക്‌സ് ബോക്‌സിംഗ് മല്‍സരത്തില്‍ ഇരുവരും സ്വര്‍ണം നേടിയ ശേഷമാണ് ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാന്‍ നേപ്പാളിലേക്ക് പോയത്. ജൂലായ് 29
മുതല്‍ 31 വരെയായിരുന്നു മല്‍സരം. കോച്ച് ശശീന്ദ്രന്റെ ശിക്ഷണത്തിലാണ് പരിശീലിച്ചത്.
കാസര്‍കോട് പൊതുമരാമത്ത് വകുപ്പില്‍ ജീവനക്കാരന്‍ മാരാമുറ്റം തെരുവിലെ കോമപ്പന്‍ കണ്ടി ശ്രീലേഷിന്റെയും എന്‍. വിന്ധ്യയുടെയും മക്കളാണിവര്‍.
-സുധീര്‍ കൊരയങ്ങാട്














