ഓര്‍ക്കാട്ടേരി: നരേന്ദ്രമോദി സര്‍ക്കാരിന് ഐക്യദാര്‍ഢ്യം അര്‍പ്പിച്ചുകൊണ്ട് ഓര്‍ക്കാട്ടേരിയില്‍ ബിജെപി ഒഞ്ചിയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനവും
വിശദീകരണ യോഗവും നടത്തി. കോഴിക്കോട് മേഖല ജനറല്‍ സെക്രട്ടറി എം.മോഹനന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അഭിജിത്ത്.കെ.പി അധ്യക്ഷത വഹിച്ചു. ഓര്‍ക്കാട്ടേരി ഏരിയ പ്രസിഡന്റ് മന്മധന്‍.എം.പി, ജില്ലാ കമ്മിറ്റി അംഗം എം.സി.അശോകന്‍, കുന്നുമ്മക്കര ഏരിയ പ്രസിഡന്റ് സജീവന്‍.ടി.കെ എന്നിവര്‍ സംസാരിച്ചു. പ്രകടനത്തിന് ടി.പി.വിനീഷ്, ശോഭ ആയടത്തില്‍, പി.പി.വ്യാസന്‍, വിജീഷ്.സി.കെ, അതുല്‍ ആനന്ദ്, രമേഷ് കുമാര്‍, അജിത്ത് കുമാര്‍.ടി, മല്ലിക, ശ്രീജിന പ്രദീഷ്, ഗോവിന്ദന്‍ തെക്കയില്‍, ജിതിന്‍ പ്രേം, സജീവന്‍.പി.കെ, ടി.കെ.വാസു, ഗോപാല കുറുപ്പ്, അക്ഷയ് കൃഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി.















