
വില്യാപ്പള്ളി: ഗവണ്‍മെന്റ് ഐടിഐ വടകരയിലെ ഇലക്ട്രീഷ്യന്‍, പ്ലംബര്‍ ട്രേഡുകളിലെ ട്രെയിനികള്‍ക്ക് ഓഫര്‍ ലെറ്റര്‍ വിതരണം ചെയ്തു. പ്ലേസ്മെന്റ് സെല്ലിന്റെ നേതൃത്വത്തില്‍
സംഘടിപ്പിച്ച പരിപാടി ട്രെയിനികളുടെ തൊഴില്‍ജീവിതത്തിലേക്കുള്ള പ്രധാന ഘട്ടമായി മാറി. ഈ വര്‍ഷം പഠനം പൂര്‍ത്തിയാക്കുന്ന ട്രെയിനികള്‍ക്കായി ശോഭ കണ്‍സ്ട്രക്ഷന്‍സ് ദുബായിയുടെ സഹകരണത്തോടെ നടത്തിയ റിക്രൂട്ട്മെന്റ് ഡ്രൈവില്‍ ആദ്യഘട്ടത്തില്‍ ഷോര്‍ട്‌ലിസ്റ്റ് ചെയ്ത 30 ട്രെയിനികളില്‍ നിന്നു 17 പേര്‍ക്കുള്ള പ്രൊവിഷണല്‍ ഓഫര്‍ ലെറ്ററുകള്‍ വിതരണം ചെയ്തു. ചടങ്ങില്‍ ട്രെയിനികളും രക്ഷിതാക്കളും സ്റ്റാഫ് അംഗങ്ങളും ശോഭ കണ്‍സ്ട്രക്ഷന്‍സ് ദുബായിയുടെ പ്രതിനിധിയും പങ്കെടുത്തു. ഏ കമ്പനി പ്രതിനിധിയുടെ നേതൃത്വത്തില്‍ ട്രെയിനികളുടെയും രക്ഷിതാക്കളുടെയും സംശയനിവാരണത്തിനായി ഓണ്‍ലൈന്‍ ലൈവ് ഡൗട്ട് ക്ലിയറിംഗ് സെഷനും സംഘടിപ്പിച്ചു.
















