
തലശ്ശേരി: മിഠായിക്കടലാസില്‍ ഒളിപ്പിച്ച നിലയില്‍ കടത്താന്‍ ശ്രമിച്ച 185 ഗ്രാം
എംഡിഎംഎയുമായി യുവാവ് പിടിയില്‍. തലശ്ശേരി സ്വദേശി മുഹമ്മദ് സമീലാണ് പോലീസിന്റെ പിടിയിലായത്. വിപണിയില്‍ ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മയക്കുമരുന്നാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.
വില്‍പ്പനയ്ക്കായി മിഠായിക്കടലാസില്‍ പ്രത്യേകം പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ എയര്‍ കൂളറിനുള്ളില്‍
ഒളിപ്പിച്ചുവെച്ച നിലയില്‍ കൂടുതല്‍ എംഡിഎംഎ പോലീസ് കണ്ടെത്തി.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണമാണ് വന്‍ ലഹരിമരുന്ന് സംഘത്തിലെ പ്രധാനിയെ വലയിലാക്കാന്‍ സഹായിച്ചത്. പ്രതിക്ക് മയക്കുമരുന്ന് എത്തിച്ചവരെക്കുറിച്ചും ഇത് വാങ്ങാന്‍ എത്തിയവരെക്കുറിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.















