
വടകര: സെന്‍സസ് 2027ന്റെ ഭാഗമായി വടകര നഗരസഭയിലെ നാല്പത്തിയേഴാം വാര്‍ഡില്‍ കസ്റ്റംസ് റോഡ് ഭാഗത്തെ വിവര ശേഖരണത്തിന് തുടക്കമായി. ഇതിന്റെ
ഉദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ കെ.പി.ദിനേശന് നിര്‍വഹിച്ചു. യൂനിറ്റി റസിഡന്‍സ് അസോസിയേഷന് സെക്രട്ടറി ആര്.കെ. പ്രദീപ്, ടി. പി.രാജന്, കെ.പി.നജീബ് എന്നിവര്‍ പങ്കെടുത്തു. എന്യുമറേറ്റര് റുക്സാന.എം.വി. നേതൃത്വം നല്കി.
രാജ്യത്തെ ജനസംഖ്യ, സാമൂഹിക-സാമ്പത്തിക അവസ്ഥ, മറ്റ് അടിസ്ഥാന വിവരങ്ങള്‍ എന്നിവ കൃത്യമായി ശേഖരിക്കുന്ന പ്രക്രിയയാണ് സെന്‍സസ്. ക്ഷേമപദ്ധതികള്‍ ആസൂത്രണം ചെയ്യാനും വിഭവങ്ങള്‍ തുല്യമായി വീതിച്ചു നല്‍കാനും ഭരണപരമായ തീരുമാനങ്ങള്‍ എടുക്കാനും സെന്‍സസ് അത്യന്താപേക്ഷിതമാണ്.
















