
വടകര: ലോക രക്തദാതൃ ദിനത്തോടനുബന്ധിച്ച് ബ്ലഡ് ഡോണേഴ്‌സ് കേരള (ബി.ഡി.കെ) വടകര താലൂക്ക് കമ്മിറ്റി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഡാറ്റാ കളക്ഷനും രക്ത ദാന
ബോധവത്കരണവും സംഘടിപ്പിച്ചു. സന്നദ്ധ രക്തദാനത്തിന് തയ്യാറാവുന്നവര്‍ പേരും മൊബൈല്‍ നമ്പറും രക്ത ഗ്രൂപ്പും രജിസ്റ്റര്‍ ചെയ്ത് ഡാറ്റ ശേഖരണത്തില്‍ പങ്കാളികളായി. ബസ് സ്റ്റാന്റ് പോലീസ് എയ്ഡ് പോസ്റ്റിലെ സിവില്‍ പോലീസ് ഓഫീസര്‍ ശ്രീലേഷ് കീഴല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബിഡികെ വടകര താലൂക്ക് പ്രസിഡന്റ് വത്സരാജ് മണലാട്ട് അധ്യക്ഷത വഹിച്ചു. ബിഡികെ താലൂക്ക് കമ്മറ്റി ട്രഷറര്‍
മുദസ്സിര്‍ കോട്ടക്കല്‍, വൈസ് പ്രസിഡന്റ് എഫ്.എം സമീര്‍, ജോയന്റ് സെക്രട്ടറി പി.എം അജേഷ്, സി.നാസര്‍, ടി.എന്‍ രാഗില്‍ കോഡിനേറ്റര്‍മാരായ ശ്രീജില്‍, സി.പി അശ്വിന്‍, ഇ.ആദര്‍ശ് എന്നിവര്‍ നേതൃത്വം നല്‍കി.
















