
വടകര: നരിപ്പറ്റ യുപി സ്കൂള്‍ ഗെയിറ്റില്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് സ്ഥാപിച്ച ബാനറില്‍ നിന്ന് മുഖ്യമന്ത്രിയുടെ മുഖം വെട്ടിമാറ്റിയ സംഭവത്തില്‍ കെ.പി.എസ്.ടി.എ
വടകര
വിദ്യാഭ്യാസ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി.കെ.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി. സബ്ന അധ്യക്ഷത വഹിച്ചു.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സജീവന് കുഞ്ഞോത്ത്, സംസ്ഥാന കൗണ്‍സിലര്‍ ഇ.ഉഷ , റവന്യൂ ജില്ലാ ഭാരവാഹികളായ പി.പി.രാജേഷ്, സുധീഷ് വള്ളില്‍, ബൈജ റാണി, പി. രാജീവന്
പി. എം. ഷിജിത്ത്, വിദ്യാഭ്യാസ ജില്ലാ ഭാരവാഹികളായ ഗിരീഷ് ജെ.എന്‍, ബാസില്‍ പാലിശ്ശേരി, വി.കെ.നൗഫല്‍ എന്നിവര്‍ പ്രസംഗിച്ചു. വിദ്യാഭ്യാസ ജില്ലാ സെക്രട്ടറി പി.കെ.അബ്ദുറഹ്മാന് സ്വാഗതവും ട്രഷറര്‍ ടി.വി. രാഹുല്‍ നന്ദിയും പറഞ്ഞു.
















