തിക്കോടി: വായന പക്ഷാചരണത്തിന്റെ ഭാഗമായി കുരുന്നു പ്രതിഭകളുടെ രചനകളും ചിത്രങ്ങളും ഉള്‍പ്പെടുത്തി തിക്കോടി നേതാജി ഗ്രന്ഥാലയം തയ്യാറാക്കിയ ‘കുട്ടിക്കൂട്ടം’
കയ്യെഴുത്ത് മാസിക ശ്രദ്ധേയം. സാഹിത്യകാരന്‍ ഇബ്രാഹിം തിക്കോടി, ബാലവേദി മെമ്പര്‍ ഷജ്മ അനീസിന് കോപ്പി നല്‍കി പ്രകാശനം ചെയ്തു. ഒന്നിനൊന്ന് മെച്ചപ്പെട്ട ചിത്രങ്ങളും രചനകളുമായി മാസിക വേറിട്ടതായി. കയ്യെഴുത്ത് മാസികയില്‍ രചനകള്‍ നടത്തിയവര്‍ക്കും മത്സര വിജയികള്‍ക്കും പുസ്തക സമ്മാനവും നല്‍കി. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ജിഷ കാട്ടില്‍, ഷഫ്‌ന ഷാനവാസ് എന്നിവര്‍ സംസാരിച്ചു. കെ.രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എം.കെ.കൃഷ്ണന്‍ സ്വാഗതവും ഷജ്മ അനീസ് നന്ദിയും പറഞ്ഞു. ഇബ്രാഹിം തിക്കോടി പുസ്തകങ്ങള്‍ ലൈബ്രറിക്ക് കൈമാറി.















