
കൊയിലാണ്ടി: കണ്ണൂരില്‍ നിന്ന് എറണാകുളം മുനമ്പത്തേക്ക് പോവുകയായിരുന്ന മത്സ്യബന്ധന ബോട്ട് കടലില്‍ കുടുങ്ങി. യാക്കൂബ് എന്ന മത്സ്യബന്ധന ബോട്ടാണ് വടകര
ഭാഗത്ത് എഞ്ചിന്‍ തകരാറിലായി മത്സ്യ തൊഴിലാളികളുമായി കടലില്‍ കുടുങ്ങിയത്. വിവരം ലഭിച്ചതില്‍ കൊയിലാണ്ടി ഫിഷറീസ് അസി. ഡയരക്ടര്‍ സുനീറിന്റെ നിര്‍ദ്ദേശ പ്രകാരം സബ് ഇന്‍സ്‌പെക്ടര്‍ ഹരിദാസ് റസ്‌ക്യു ഗാര്‍ഡുമാരായ മിഥുന്‍, അമര്‍നാഥ്, ഹമലേഷ് എന്നിവര്‍ ചേര്‍ന്ന് ബോട്ടും തൊഴിലാളികളെയും കൊയിലാണ്ടി ഹാര്‍ബറില്‍ സുരക്ഷിതമായി എത്തിച്ചു.
ട്രോളിംഗ് നിരോധനം കണക്കിലെടുത്ത് മുനമ്പത്തേക്ക് മടങ്ങുമ്പോഴാണ് എഞ്ചിന്‍ തകരാറിലായി ബോട്ട് കടലില്‍ കുടുങ്ങിയത്.
















