അരൂര്‍: പെരുമുണ്ടച്ചേരി പിരകിന്‍കാട് കുന്ന് ഒരുമ സ്വയം സഹായ സംഘം എസ്എസ്എല്‍സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ കെ.വേദയെയെ
അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എന്‍.കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. കെ.വേണുഗോപാലന്‍ അധ്യക്ഷത വഹിച്ചു. കെ.ഭാസ്‌കരന്‍, സി.എ.ഗോപാലന്‍, വി.കെ.പ്രമോദ്, കെ.രാജു, സി.എ.പ്രതീഷ എന്നിവര്‍ പ്രസംഗിച്ചു.















