കോഴിക്കോട്: ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ മലയാളം (കാറ്റഗറി നമ്പര്‍: 601/2024) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട വണ്‍ ടൈം വെരിഫിക്കേഷന്‍
പൂര്‍ത്തിയാക്കിയവര്‍ക്കുള്ള അഭിമുഖം ജൂണ്‍ 17, 18, 19 തീയതികളില്‍ പിഎസ്‌സി ജില്ലാ ഓഫീസില്‍ നടക്കും. പ്രൊഫൈലില്‍ നിന്ന് അഡ്മിഷന്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ രേഖകള്‍ സഹിതം എത്തണം. വ്യക്തിഗത ഇന്റര്‍വ്യൂ മെമോ അയക്കില്ല. പരിഷ്‌കരിച്ച കെ ഫോം (Appendix28) പിഎസ്‌സി വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കണം. ഫോണ്‍: 0495 2371971.















