കക്കട്ടില്‍: രാഷ്ട്രീയ, പൊതുപ്രവര്‍ത്തന രംഗത്തും മറ്റും നിറഞ്ഞ് നിന്ന പി.അമ്മത് മാസ്റ്ററുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ എജു. എന്‍ഡോവ്‌മെന്റ് ഉന്നത വിജയികള്‍ക്ക്
ഗ്രാമപഞ്ചായത്ത് അംഗം ഏ.വി.നാസറുദ്ദിന്‍ സമ്മാനിച്ചു. ബ്ലോക്ക് അംഗം ബീന കുളങ്ങരത്ത്, വാര്‍ഡ് കണ്‍വീനര്‍ പി.സി.അന്ത്രുഹാജി, വി.കെ.നിഷ, അഡ്വ. വി.കെ.അബ്ദുല്‍ ലത്തീഫ്, ചാലില്‍ സൂപ്പി ഹാജി, വി.കെ.അജിന്‍ രാജ്, സി.കെ.ശശി, കോറോത്ത് അബ്ദുള്‍ ഹമീദ്, അഡ്വ. അല്‍ഫാസ്, എം.കെ.ഷഹല, പ്രമോദ് തലത്തൂര്‍, പി.സി.ചന്ദ്രന്‍, വി.വി.അമ്മത് ഹാജി എന്നിവര്‍ പ്രസംഗിച്ചു. 12ാം വാര്‍ഡ് വികസന സമിതി ഏര്‍പ്പെടുത്തിയതാണ് എന്‍ഡോവ്‌മെന്റ്.















