
വടകര: ഇന്ധന വില വര്‍ധനവില്‍ പ്രതിഷേധിച്ച് സിഐടിയു വടകര ഏരിയ കമ്മിറ്റി നേതൃത്വത്തില്‍ പാസ്‌പോര്‍ട്ട് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം പി കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. വേണു കക്കട്ടില്‍ അധ്യക്ഷനായി. വി കെ വിനു സ്വാഗതവും പി എം വിനോദന്‍ നന്ദിയും പറഞ്ഞു.
