
കോഴിക്കോട്: ജൂണ്‍ ഒമ്പത് മുതല്‍ ജൂലൈ 31 വരെയുള്ള ട്രോളിങ് നിരോധനം കാരണം തൊഴില്‍ നഷ്ടപ്പെടുന്ന മത്സ്യബന്ധന ബോട്ടുകളിലെ തൊഴിലാളികള്‍ക്കും പീലിങ് ഷെഡില്‍
ജോലി ചെയ്യുന്ന അനുബന്ധ മത്സ്യത്തൊഴിലാളികള്‍ക്കും സൗജന്യ റേഷന് അപേക്ഷ ക്ഷണിച്ചു. വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ്ബുക്കിന്റെ പകര്‍പ്പ്, മത്സ്യബന്ധനയാന/പീലിങ് ഷെഡ് ഉടമയുടെ സാക്ഷ്യപത്രം എന്നിവ സഹിതം ബേപ്പൂര്‍, വെള്ളയില്‍, കൊയിലാണ്ടി, വടകര മത്സ്യഭവന്‍ ഓഫീസുകളില്‍ ജൂണ്‍ 15നകം ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് മത്സ്യഭവനുകളിലോ ജില്ലാ ഓഫീസിലോ 0495 2383780 നമ്പറിലോ ബന്ധപ്പെടാം.
















