വടകര: വടകരയുടെ വിദ്യാഭ്യാസ സാമൂഹ്യ രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച സാഗര്‍ കോളജ് സ്ഥാപകനും പ്രിന്‍സിപ്പാളുമായിരുന്ന സി.കെ.ശശിയുടെ 30-ാം ചരമ വാര്‍ഷിക ദിനാചരണം
സംഘടിപ്പിച്ചു. ശശി മാസ്റ്ററുടെ സുഹൃത്തുക്കളും സാഗര്‍ കോളേജിലെ പൂര്‍വ വിദ്യാര്‍ഥികളും ചേര്‍ന്ന് നടത്തിയ അനുസ്മരണ പരിപാടി വടകര ടൗണ്‍ ഹാളില്‍ ഡോ. അനില്‍ ചേലേമ്പ്ര ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ പി.കെ.ശശി അധ്യക്ഷനായി. സി.കെ.ശശി മാസ്റ്റര്‍ സ്മാരക എന്‍ഡോവ്‌മെന്റ് അനില്‍ ചേലേമ്പ്ര വിതരണം ചെയ്തു. ഇ.അരവിന്ദാക്ഷന്‍, ഇ.വി.വത്സന്‍, കെ.വി.രാമചന്ദ്രന്‍, എം.കെ.വിനോദന്‍, രാജാറാം തൈപ്പള്ളി, ടി.കെ.സാവിത്രി എന്നിവര്‍ സംസാരിച്ചു. പി.എം.ബിജു സ്വാഗതവും അഡ്വ. ആര്‍.സുഭാഷ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഭാനു പ്രകാശ് അവതരിപ്പിച്ച ഗസല്‍ സന്ധ്യ അരങ്ങേറി.















