
മൊകേരി: ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് സിപിഐ നേതൃത്വത്തില്‍ ദേശവ്യാപകമായി നടക്കുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി കുന്നുമ്മല്‍ ലോക്കല്‍ കമ്മിറ്റി
മൊകേരിയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. എം.പി.ദിവാകരന്റെ അധ്യക്ഷതയില്‍ പരിപാടി സിപിഐ ജില്ലാ എക്‌സിക്യൂട്ടിവ് അംഗം പി.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. ടി.സുരേന്ദ്രന്‍, വി.വി.പ്രഭാകരന്‍, സി.നാരായണന്‍, ഹരികൃഷ്ണ എന്നിവര്‍ സംസാരിച്ചു. കെ.എം.പ്രിയ, ടി.പി.രാജീവന്‍, സ്മിതോഷ്.കെ.ടി നേതൃത്വം നല്‍കി.















