തൊട്ടില്‍പാലം: കുറ്റ്യാടി ചുരത്തില്‍ കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് വില്യാപ്പള്ളി സ്വദേശികളായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ തൊട്ടില്‍പ്പാലത്തെ സ്വകാര്യ
ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയനാട്ടിലേക്കുള്ള യാത്രക്കിടയില്‍ ഏഴാം വളവിലാണ് അപകടം. എതിര്‍ദിശയില്‍ നിന്നു വന്ന മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ റോഡിന്റെ പാര്‍ശ്വഭിത്തി ഇടിഞ്ഞ് കാര്‍ താഴേക്ക് മറിയുകയായിരുന്നു. വലിയ താഴ്ചയുള്ള ഭാഗത്തേക്ക് തലകീഴായി മറിഞ്ഞിട്ടും കാറിലുണ്ടായിരുന്നവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടത് ആശ്വാസമായി.















