വടകര: നഗരത്തിലെ വികസനം തടസ്സപ്പെടുത്തുന്ന ഗതാഗത കുരുക്കിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് വടകര ഡെവലപ്പ്‌മെന്റ് ഫോറം സംഘടിപ്പിക്കുന്ന സായാഹ്ന
ധര്‍ണ ശനി വൈകീട്ട് 3.30 ന് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പുതുപ്പണം എസ്പി ഓഫീസ് മുതല്‍ കൈനാട്ടി വരെയുള്ള സര്‍വീസ് റോഡ് നവീകരിച്ച് ഗതാഗതം സുഗമമാക്കുക, മാര്‍ക്കറ്റ് റോഡ്, ജെടി റോഡ്, മെയിന്‍ റോഡ് എന്നിവിടങ്ങളിലെ അനധികൃത പാര്‍ക്കിങ്ങും ഗതാഗത കുരുക്കും ഒഴിവാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് സംഘടിപ്പിക്കുന്ന ധര്‍ണ കെ.കെ.രമ എംഎല്‍എ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ ഫോറം ഭാരവാഹികളായ അഡ്വ. ഇ.നാരായണന്‍ നായര്‍, വി.പി.രമേശന്‍, വിനോദ് ചെറിയത്ത്, എ.പി.ഹരിദാസന്‍, കെ.എന്‍.വിനോദ് എന്നിവര്‍ പങ്കെടുത്തു.















