മുക്കാളി: സിഎസ്‌ഐ ക്രിസ്റ്റ്യന്‍ മുള്ളര്‍ വിമന്‍സ് കോളജ് എന്‍എസ്എസ്, റെഡ് റിബണ്‍ ക്ലബ്
എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു. റെഡ് റിബണ്‍ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ സിംന ചന്ദ്രന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വൈസ് പ്രിന്‍സിപ്പള്‍
പ്രസ്മിത.ടി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് പ്രൊഫസര്‍ ഷീല സ്വാഗതവും എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ അര്‍ച്ചന രാജന്‍ നന്ദിയും പറഞ്ഞു. വളണ്ടിയര്‍ ക്യാപ്റ്റന്‍മാരായ നാജിയ, തേജാ രാജീവ് എന്നിവര്‍ നേതൃത്വം നല്കി.















