
കൊയിലാണ്ടി: കേന്ദ്ര സാംസ്‌കാരിക വകുപ്പിന്റെ സഹകരണത്തോടെ ചേലിയ കഥകളി വിദ്യാലയത്തില്‍ നടന്നുവരുന്ന സൗജന്യ കഥകളി പരിശീലന പരിപാടിയുടെ പുതിയ
ബാച്ചിന് തുടക്കമായി. ദ്വിവത്സര കഥകളി പരിശീലന കോഴ്‌സിന്റെ പതിനഞ്ചാമത് ബാച്ചിനാണ് ആരംഭം കുറിച്ചത്.
പ്രശസ്ത നാടക സിനിമാ പ്രവര്‍ത്തകന്‍ സുവീരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. സിനിമ, നാടകം തുടങ്ങി ഒരു പാട് ദൃശ്യ വിനോദങ്ങള്‍ ഉണ്ടെങ്കിലും അവയില്‍ നിന്നെല്ലാം വേറിട്ടു നില്‍ക്കുന്ന കലാ രൂപമാണ് കഥകളിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എല്ലാ അര്‍ഥത്തിലും സമഗ്രവും സമ്പൂര്‍ണവുമാണ് കഥകളി എന്ന കലാരൂപം. ഉത്തര മലബാറില്‍ ഈ കലാരൂപത്തിന്റെ
പരിപോഷണത്തിനായി പത്മശ്രീ ഗുരു ചേമഞ്ചേരി വഹിച്ച പങ്ക് എന്നും സ്മരിക്കപ്പെടുമെന്ന് സുവീരന്‍ പറഞ്ഞു.
കഥകളി വേഷം, ചെണ്ട, കഥകളി സംഗീതം, മദ്ദളം, ചുട്ടി എന്നീ വിഭാഗങ്ങളിലാ
ണ് പരിശീലനം നല്കുന്നത്. ആറു മാസം നീണ്ടുനില്‍ക്കുന്ന നാലു സെമസ്റ്ററുക
ളിലായാണ്് സിലബസ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. വിജയകരമായി കോഴ്സ പൂര്‍ത്തിയാക്കുന്നവര്‍ക്ക് തുടര്‍ പഠനത്തിനും ഇവിടെ സൗകര്യമുണ്ട്. കഥകളി വിദ്യാലയം പ്രസിഡന്റ് ഡോ.എന്‍.വി.സദാനന്ദന്‍ അധ്യക്ഷതവഹിച്ച ചടങ്ങില്‍ വൈസ് പ്രസിഡന്റ് പ്രശോഭ് ജി, സന്തോഷ്
സത്ഗമയ, കലാമണ്ഡലം പ്രേംകുമാര്‍, കലാനിലയം പത്മനാഭന്‍, കലാനിലയം ഹരി, പി.ടി.എ പ്രസിഡന്റ് രതീഷ് എന്നിവര്‍ സംസാരിച്ചു.
















