
ഒഞ്ചിയം: ഗ്രാമപഞ്ചായത്ത് 2025- 26 വാര്‍ഷികത്തില്‍ ഉള്‍പ്പെടുത്തി അപേക്ഷ ക്ഷണിച്ച വയോജനങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമുള്ള ശ്രവണ സഹായി പദ്ധതിയുടെ വിതരണം
കപ്പള്ളി പൊയില്‍ മദ്രസയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷജിന കൊടക്കാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജൗഹര്‍ വെള്ളികുളങ്ങര അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ശ്രീജിത്ത്, വാര്‍ഡ് മെമ്പര്‍ രതീദേവി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വിവിധ വാര്‍ഡുകളില്‍ നിന്നു 41 അപേക്ഷകള്‍ ലഭിച്ചതില്‍ 36 പേര്‍ക്ക് ശ്രവണസഹായി ലഭ്യമായി. ഒരു മാസം മുമ്പ് അപേക്ഷകരെ നേരിട്ട് വിളിച്ച് കെല്‍ട്രോണ്‍ കമ്പനിയുടെ നേതൃത്വത്തില്‍ കേള്‍വി പരിശോധിച്ച് അേനുയോജ്യമായ മിഷനുകളാണ് വിതരണം ചെയ്യുകയായിരുന്നു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ പദ്ധതി റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
















