
പേരാമ്പ്ര: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി അംഗവുമായ കെ. ബാലനാരായണന്‍ (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. യുഡിഎഫ് കോഴിക്കോട് ജില്ല മുന്‍ ചെയര്‍മാനാണ്. ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
















