
വടകര: മൂല്യവത്തായ ജീവിതം തിരികെ കൊണ്ടുവരാന്‍ പുസ്തകങ്ങള്‍ക്കാവുമെന്ന് കവി പി.കെ.ഗോപി. അന്യരില്‍ കുറ്റമാരോപിക്കുന്നവര്‍ അവനവന്റെ കുറവുകളെ കാണാതെ
പോകുന്നു. പ്രകൃതി മാത്രമല്ല വാക്കുകളും മലിനമാകുന്ന കാലത്ത് മൂല്യങ്ങള്‍ നഷ്ടമാകാതെ നോക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പുറന്തോടത്ത് ഗംഗാധരന്‍ രചിച്ച ‘പലമത സാരമേകം’ എന്ന പുസ്തകത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ.എം മുരളി ഏറ്റുവാങ്ങി. വടകര സാഹിത്യ വേദി സംഘടിപ്പിച്ച ചടങ്ങില്‍ പ്രശസ്ത ചിത്രകാരന്‍ മദനന്‍ മുഖ്യാതിഥിയായി.
സാഹിത്യവേദി പ്രസിഡന്റ് വീരാന്‍കുട്ടി
അധ്യക്ഷത വഹിച്ചു. തയ്യുള്ളതില്‍ രാജന്‍ പുസ്തക പരിചയം നടത്തി. പി.പി. ദാമോദരന്‍, സോമന്‍ മുതുവന, പി.പി. രാജന്‍, നയിമ മജീദ്, റസാഖ് കല്ലേരി എന്നിവര്‍ പ്രസംഗിച്ചു. പുറന്തോടത്ത് ഗംഗാധരന്‍ മറുപടി പ്രസംഗം നടത്തി. പ്രേംകുമാര്‍ വടകരയുടെ ഗാനാലാപനം ചടങ്ങിനെ ഹൃദ്യമാക്കി. കോഴിക്കോട് നൗറ ബുക്‌സ് ആണ് പ്രസാധകര്‍.
















