
തളിപ്പറമ്പ്: ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. കണ്ണൂര്‍ വളക്കൈയിലാണ് അപകടം നടന്നത്. ശ്രീകണ്ഠാപുരത്ത് നിന്ന് തളിപ്പറമ്പിലേയ്ക്ക് പോകുകയായിരുന്ന സ്വകാര്യ
ബസിനാണ് തീപിടിച്ചത്. യാത്രക്കാര്‍ ഇറങ്ങിയോടിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഉച്ചയ്ക്കാണ് അപകടം. ഓടിക്കൊണ്ടിരിക്കുന്നതിനിടെ ബസിന്റെ മുന്‍ഭാഗത്താണ് ആദ്യം തീ പടര്‍ന്നത്. പൊടുന്നനെ ബസിലേയ്ക്ക് ആളിപ്പടരുകയായിരുന്നു. തീപിടിത്തം ശ്രദ്ധയില്‍പ്പെട്ടതോടെ യാത്രക്കാര്‍ വേഗത്തില്‍ ഇറങ്ങി രക്ഷപ്പെടുകയായിരുന്നു. നിമിഷംനേരം കൊണ്ട് ബസ് വലിയൊരു അഗ്‌നിഗോളമായി മാറി. ഷോര്‍ട് സര്‍ക്യൂട് ആണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപടര്‍ന്ന് അരമണിക്കൂറിനുള്ളില്‍ ഫയര്‍ഫോഴ്‌സ് എത്തി തീയണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ബസ് പൂര്‍ണമായു കത്തി നശിച്ചു.
















