
തിക്കോടി: മുതിര്‍ന്ന സിപിഎം നേതാവ് പുറക്കാട് സി. കുഞ്ഞമ്മദ് (90) അന്തരിച്ചു. ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കൊയിലാണ്ടി സഹകരണ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും
വൈകീട്ട് ആറരയോടെ ആയിരുന്നു അന്ത്യം. എന്‍ജിഒ യൂണിയന്‍ സ്റ്റേറ്റ് സെക്രട്ടറിയായും ദീര്‍ഘകാലം സിപിഎം കൊയിലാണ്ടി ഏരിയ കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ലൈബ്രറി കൗണ്‍സില്‍ മെമ്പറായിരുന്നു. ഭാര്യ: സാറ. മക്കള്‍: ഷാഹിദ, ബീന, മെഹറാ ബച്ചന്‍, സിസിലി. മരുമക്കള്‍: നാസര്‍, ധീര, മുഹമ്മദ് രാജ്, അസീസ്. ഭൗതികശരീരം പയ്യോളി ഏരിയ കമ്മിറ്റി ഓഫീസിലും തുടര്‍ന്ന് വീട്ടിലും പൊതുദര്‍ശനത്തിന് വെക്കും.
















