
കണ്ണൂര്‍: കണ്ണൂരില്‍ പോലീസ് വാഹനവുമായി കടന്നുകളഞ്ഞ വിരുതന് അറസ്റ്റില്‍. പ്രതിയെ നാട്ടുകാര്‍ തടഞ്ഞ് വെച്ച് പോലീസിന് കൈമാറുകയായിരുന്നു. ഗുരുവായൂര്‍ കല്ലുവളപ്പില്‍ ഹൗസില്‍ അംസത്തിനെ (48)യാണ് കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ കൈലാസ് നാഥ് അറസ്റ്റ് ചെയ്തത്.
ഇന്നലെ അര്‍ധരാത്രിയോടെയാണ് സൈബര്‍ സെല്ലിന്റെ ജീപ്പ് ഇയാള്‍ കവര്‍ന്നത്.
ഇതിനു ശേഷം എസ്എന്‍ പാര്ക്കിന് സമീപത്തെ തട്ടുകടയില്‍ അടിച്ചു മാറ്റിയ പോലീസ് ജീപ്പുമായി എത്തിയപ്പോള്‍ സംശയം തോന്നി നാട്ടുകാര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തിയാണ് പ്രതിയെ പിടി കൂടിയത്. മൊബൈൽ ഫോൺ മോഷണം പോയതിന് പരാതി നൽകാൻ ടൗൺ സ്റ്റേഷനിലെത്തിയതാണ് ഇയാൾ. മദ്യലഹരിയിലായിരുന്ന പ്രതി തിരികെ പോകും വഴി തൊട്ടടുത്തുള്ള സൈബർ സ്റ്റേഷ
നിലെത്തി ഇവിടെ കിടന്നിരുന്ന പോലീസ് വാഹനം എടുത്ത് കടന്നുകളുകയായിരുന്നു. നിരവധി വാഹനമോഷണ കേസിലെ പ്രതിയാണ് ഇയാളെന്ന് പോലിസ് പറഞ്ഞു.















