കൊച്ചി: ചൂട് കാലത്ത് വൈദ്യുതി ഉപയോഗം കൂടിയതോടെ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് തുടങ്ങി. രാത്രികാലങ്ങളില്‍ 15 മിനിറ്റ് ലോഡ് ഷെഡ്ഡിംഗ് ഏര്‍പ്പെടുത്താന്‍
വൈദ്യുതി ബോര്‍ഡ് വാക്കാല്‍ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 117 ദശലക്ഷം യൂണിറ്റിന് മുകളിലേക്ക് എത്തിയതോടെയാണിത്.
ഒരാഴ്ച മുന്‍പുതന്നെ മലബാര്‍ മേഖലയിലെ ചില ഭാഗങ്ങളില്‍ ലോഡ് ഷെഡ്ഡിംഗ് തുടങ്ങിയിരുന്നു. ഇതിനുപിന്നാലെ തിരുവിതാംകൂര്‍, കൊച്ചി മേഖലകളിലും 10-15 മിനിറ്റ് ലോഡ് ഷെഡ്ഡിംഗ് ആരംഭിച്ചിരിക്കുന്നത്.
എന്നാല്‍ ലോഡ് ഷെഡ്ഡിംഗ് ആരംഭിച്ചിട്ടില്ലെന്നും വൈദ്യുതി പ്രതിസന്ധി നേരിടാന്‍ ചില
നിര്‍ദേശങ്ങളും ക്രമീകരണങ്ങളും ഏര്‍പ്പെടുത്തുകയാണെന്നാണ് കെഎസ്ഇബി അധികൃതര്‍ പറയുന്നത്. നാളെ മുതല്‍ പുറത്ത് നിന്ന് ലഭിക്കുന്ന വൈദ്യുതിയില്‍ 200 മെഗവാട്ടിന്റെ കുറവ് കൂടി വരും. വടക്കേ ഇന്ത്യയിലും ചൂട് കൂടിയതിനാല്‍ പവര്‍ എക്സ്ചേഞ്ചില്‍ നിന്ന് വാങ്ങാനും വൈദ്യുതി ലഭ്യമല്ല. ഇതോടെ ഇപ്പോഴുള്ള അപ്രഖ്യാപിത ലോഡ് ഷെഡിങ്ങിന്റെ ദൈര്‍ഘ്യം കൂടുമെന്നാണ് കരുതുന്നത്. വരും ദിവസങ്ങളിലും ചൂട് തുടര്‍ന്നാല്‍ 30 മിനിറ്റ് വരെയുള്ള നിയന്ത്രണങ്ങള്‍ രാത്രിയില്‍ വേണ്ടിവന്നേക്കാമെന്നാണ് സൂചന.
















