
അഴിയൂര്‍: മുക്കാളി മുതല്‍ അഴിയൂര്‍ വരെ ദേശീയപാതയില്‍ സര്‍വീസ് റോഡ് തുറക്കന്നത് അടക്കമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആര്‍ഡിഒ കെ.അജീഷ് വിളിച്ച് ചേര്‍ത്ത
ബന്ധപ്പെട്ടവരുടെ യോഗം തീരുമാനിച്ചു. മുക്കാളിയില്‍ പടിഞ്ഞാറ് ഭാഗത്തെ സര്‍വീസ് റോഡ് മുന്ന് ദിവസത്തിനുള്ളില്‍ ഗതാഗതത്തിനായി തുറന്ന് കൊടുക്കാനാണ് തീരുമാനം. കള്‍വര്‍ട്ട് നിര്‍മാണത്തിന്റെ ഭാഗമായി അടച്ചതാണെന്നും സമയബന്ധിതമായി ഇതു തുറക്കുമെന്നും കരാര്‍ കമ്പനി പ്രതിനിധികള്‍ അറിയിച്ചു. ട്രാഫിക്ക് മാറ്റം ജനപ്രതിനിധികളെ അറിയിക്കും. സര്‍വീസ് റോഡ് അടച്ചതോടെ പുതിയ ആറ് വരി പാതയിലൂടെ വാഹനങ്ങള്‍ പോവുന്നതും കാല്‍ നടയും അപകടം സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ അനധികൃത വഴികള്‍ അടയ്ക്കും. സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിക്കും. ഫുട്പാത്തിലെ തകര്‍ന്ന സ്ലാബുകളും തടസവും നീക്കും.
കരാര്‍ കമ്പനിയുടെ നിര്‍മാണ പ്രവൃത്തി നിലവാരം കുറഞ്ഞതായി യോഗത്തില്‍ ആക്ഷേപം ഉയര്‍ന്നു.
പഞ്ചായത്ത് പ്രസിഡന്റ് കെ.ലീല അധ്യക്ഷത വഹിച്ചു. ചോമ്പാല്‍ സ്റ്റേഷന്‍ ഓഫീസര്‍ എസ്.ആര്‍. സേതുനാഥ്, എംവിഐ ആര്‍.സനല്‍, അദാനി പ്രൊജക്റ്റ് ഇന്‍ ചാര്‍ജ് ജഗനാഥ് ചന്ദ്ര, ആക്ഷന്‍ കമ്മിറ്റി പ്രതിനിധികളായ കെ.പി.ജയകുമാര്‍, പി.പി.ശ്രീധരന്‍, പി.ബാബുരാജ്, പി.കെ.ഗംഗാധരന്‍, യു. എ.റഹീം, ടി ടി പത്മനാഭന്‍, പ്രദീപ് ചോമ്പാല, കെ എ സുരേന്ദ്രന്‍, പ്രമോദ് മാട്ടാണ്ടി, ഹാരിസ് മുക്കാളി, വി എന്‍ ശ്രീകല, സജീവന്‍ വാണിയംകുളം, എം പ്രഭുദാസ്, പുരുഷു രാമത്ത്, ടി സി തിലകന്‍ എന്നിവര്‍ സംസാരിച്ചു
















