
ചൊക്ലി: ചൊക്ലി ഗ്രാമപഞ്ചായത്ത് മുന്‍ ഭരണ സമിതിയംഗവും സിപിഎം കാഞ്ഞിരം ബ്രാഞ്ച് മെമ്പറും ചൊക്ലിയിലെ പ്രമുഖ വ്യാപാരിയും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ചൊക്ലി
ഉണ്ണിന്റവിട അല്‍ ഹംദ്
വീട്ടില്‍ പി.പി.അബ്ദുള്‍ മജീദ് (57) വാഹനാപകടത്തില്‍ മരിച്ചു. കഴിഞ്ഞ ദിവസം പൂക്കോട് ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞാണ് അപകടം. ഗുരുതരമായി പരിക്കേറ്റ മജീദ് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
പരേതരായ അബ്ദുളളയുടെയും കദീശുവിന്റെയും മകനാണ്. ഭാര്യ: സാജിദ. മക്കള്‍: നിഷ്മ, ആയിഷ, മുഹമ്മദ്, അഹമ്മദ് ഷാസില്‍. മരുമക്കള്‍: നുവൈസ്, റസിന്‍. സഹോദരങ്ങള്‍: ഹസിന, പരേതയായ പാത്തൂട്ടി.
















