കൊയിലാണ്ടി: കൊയിലാണ്ടിയില്‍ രണ്ടിടത്ത് തീപിടിത്തം. കൊടക്കാട്ടുമുറിയില്‍
പാടശേഖരത്തിനും മുബാറക് റോഡില്‍ വീട്ടിലെ കൂട്ടിയിട്ട വിറകിനും അടിക്കാടിനുമാണ് തീ പിടിച്ചത്. വൈകുന്നേരം നാലരയോട് കൂടിയാണ് കൊടക്കാട്ട് മുറിയില്‍ പാട ശേഖരത്തിന്
തീപിടിച്ചത്. വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്ന് അഗ്നിരക്ഷാസേന എത്തി ഫയര്‍ ബീറ്റണിന്റെ സഹായത്താലും വെള്ളം ഉപയോഗിച്ചും തീ അണച്ചു. വൈകീട്ട് 4 മണിയോടെയാണ് മുബാറക് റോഡില്‍ സെയ്ദ് ഹാഷിം ബാഫഖിയുടെ പറമ്പിലെ കൂട്ടിയിട്ട വിറകിനും മരക്കുറ്റികള്ക്കും അടിക്കാടിനും തീ പിടിച്ചത്. അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ അനില്‍കുമാര്‍.പി.എമ്മിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്ക്യു ഓഫീസര്‍ ഐ.ഷിജി, എഫ്ആര്‍ഒമാരായ കെ.എന്‍.രതീഷ്, ബി.ഹേമന്ത്, ബി.എന്‍.പി.അനൂപ്, ഐ.ഇന്ദ്രജിത്, നിതിന്‍ രാജ്, ഹോംഗാര്‍ഡ് പ്രദീപ്, ഷൈജു എന്നിവര്‍ ദൗത്യത്തില്‍ ഏര്‍പെട്ടു.















