
ന്യൂഡൽഹി: വനിതാ സംവരണ ബിൽ പാസാക്കാൻ കഴിയാത്തതിൽ രാജ്യത്തെ സ്ത്രീകളോട് മാപ്പ് ചോദിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബിൽ പരാജയപ്പെട്ടതിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യയിലെ സ്ത്രീശക്തി ഉയർന്നു പറക്കുന്നതിൽ നിന്ന് പ്രതിപക്ഷം എങ്ങനെയാണ് തടഞ്ഞതെന്ന് ഇന്ത്യയിലെ ഓരോരുത്തരും കണ്ടതാണ്. എല്ലാത്തരത്തിലും ശ്രമിച്ചിട്ടും വനിതാ സംവരണ ഭേദഗതി ബിൽ പാസാക്കാനായില്ല. അതിന് എല്ലാ അമ്മമാരോടും സഹോദരിമാരോടും ക്ഷമ ചോദിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു. പ്രസംഗത്തിൽ
പ്രതിപക്ഷത്തിനെതിരെ നരേന്ദ്രമോദി രൂക്ഷവിമർശനമാണ് ഉന്നയിച്ചത്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, ഡി.എം.കെ ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളെ സ്ത്രീവിരുദ്ധരെന്ന് നരേന്ദ്ര മോദി പറഞ്ഞു, ബില്ല് പരാജയപ്പെട്ടപ്പോൾ കുടുംബ പാർട്ടികൾ കൈയടിക്കുകയായിരുന്നു. സ്ത്രീകളുടെ ആത്മാഭിമാനത്തിനാണ് മുറിവേറ്റത്. സ്ത്രീകൾ ഈ അപമാനത്തിന് മാപ്പ് നൽകില്ലെന്നും നരേന്ദ്രമോദി പറഞ്ഞു വനിതാ സംവരണം തടഞ്ഞതിലൂടെ പ്രതിപക്ഷം ചെയ്ത പാപത്തിന് ജനങ്ങള്‍ ശിക്ഷ നല്‍കും. ആരില്‍ നിന്നും ഒന്നും കവര്‍ന്നെടുക്കാനല്ല, മറിച്ച് എല്ലാവര്‍ക്കും അര്‍ഹമായത് നല്‍കാനാണ് ഈ
നിയമത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. സ്ത്രീകളുടെ ഉയര്‍ച്ച തടഞ്ഞവര്‍ ചരിത്രത്തിന്റെ ഭാഗമാകുമെന്നും, എന്നാല്‍ വികസനത്തിന്റെ പാതയില്‍ സ്ത്രീകളെ മുന്നിലെത്തിക്കാനുള്ള ശ്രമങ്ങളില്‍ നിന്ന് തന്റെ സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും നരേന്ദ്ര മോദി വ്യക്തമാക്കി.
വെള്ളിയാഴ്ച രാത്രി ലോക്‌സഭയിൽ നടന്ന വോട്ടെടുപ്പിൽ 298 എംപിമാർ വനിത സംവരണ ബില്ലിനെ പിന്തുണച്ചപ്പോൾ 230 പേർ എതിർത്ത് വോട്ട് ചെയ്തു. രേഖപ്പെടുത്തിയ 528 വോട്ടുകളിൽ കുറഞ്ഞത് 352 എണ്ണം ബിൽ അംഗീകരിക്കാൻ ആവശ്യമായിരുന്നു. മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനാൽ ബില്ല് ലോക്സഭയിൽ പരാജയപ്പെടുകയായിരുന്നു.
















