
ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലിന്റെ ഭാഗമായ മണ്ഡല പുനര്‍നിര്‍ണയത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രാതിനിധ്യം കുറയില്ലെന്ന് ഉറപ്പ് നല്‍കി ആഭ്യന്തര മന്ത്രി
അമിത് ഷാ. വനിതാ സംവരണ ബില്‍ പാസായ ശേഷം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ എംപിമാരുടെ എണ്ണം 129ല്‍ നിന്ന് 195 ആയി ഉയരുമെന്നും അമിത് ഷാ വ്യക്തമാക്കി. ലോക്‌സഭയില്‍ വനിതാ സംവരണ ബില്‍ ചര്‍ച്ചയിലാണ് കണക്കുകള്‍ നിരത്തി അമിത് ഷാ വിശദീകരണം നല്‍കിയത്.
ദക്ഷിണേന്ത്യയിലെ നിലവിലെ 23.76 അനുപാതം 23.87 ആയി ഉയരും. തമിഴ്‌നാട്ടില്‍ എംപിമാരുടെ എണ്ണം 39ല്‍ നിന്ന് 59 ആകും. കേരളത്തില്‍ ഇത് 20ല്‍ നിന്ന് 30 ആകും. ലോക്സഭയില്‍ കേരളത്തിന്റെ അനുപാതം
3.68 എന്നത് 3.67 ആയി മാറുമെന്നും അമിത് ഷാ വ്യക്തമാക്കി. കര്‍ണാടകയുടെ സീറ്റ് 28ല്‍ നിന്ന് 42 ആയി ഉയരുമെന്നും ഷാ അറിയിച്ചു. ലോക്‌സഭയില്‍ നിലവില്‍ 543 അംഗങ്ങളുണ്ട്. സീറ്റുകളില്‍ 50 ശതമാനം വര്‍ധനയുണ്ടാകും. 33 ശതമാനം വനിതകള്‍ക്ക് സംവരണം ചെയ്യുമ്പോള്‍ 543 സീറ്റുകളും തുറന്നുകിടക്കും. അവിടെ സ്ത്രീകള്‍ക്കും മത്സരിക്കാം. അങ്ങനെയാണ് ഈ 50 ശതമാനം വരുന്നത്. 850 എന്നത് ഏകദേശ കണക്കാണ്. കൃത്യമായ സംഖ്യ 816 ആയിരിക്കുമെന്നും അമിത് ഷാ പറഞ്ഞു.
















