
ബംഗളൂരു: കര്‍ണാടകയിലെമ ഗുണ്ടല്‍പേട്ടില്‍ കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് കോഴിക്കോട് സ്വദേശികള്‍ക്ക് ദാരുണാന്ത്യം. ഒരാള്‍ ഗുരുതരാവസ്ഥയില്‍. ബേപ്പൂര്‍ നടുവട്ടം
അസ്മ ഹൗസില്‍ വി.കെ. മുഹമ്മദ് അജീര്‍ (38), സഹോദരി ആയിഷ നൂറി (41), ഇവരുടെ മകള്‍ നൂഫിയ മുബാറക്ക് (18) എന്നിവരാണ് മരിച്ചത്. ഇവരുടെ മകന്‍ നഹിയാന്‍ മുബാറക്ക് (ഒമ്പത്) ഗുരുതരവസ്ഥയില്‍ ഗുണ്ടല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രയില്‍ ചികിത്സയിലാണ്. മരിച്ച മുഹമ്മദ് അജീര്‍ ബംഗളുരു ബി.ഇ.എം.എല്ലില്‍ ഉദ്യോഗസ്ഥനായിരുന്നു.
ഗുണ്ടല്‍പേട്ട് താലൂക്കിലെ ചാമരാജ് നഗര്‍ ജില്ലയിലെ മലപുരയില്‍ ചൊവ്വാഴ്ച ഉച്ചക്ക് രണ്ടു
മണിയോടെയാണ് അപകട. ഗുണ്ടല്‍പേട്ടില്‍നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന ടിപ്പര്‍ ലോറി കുടുംബം സഞ്ചരിച്ചിരുന്ന ബ്രെസ കാറില്‍ ചെന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ അയിഷ നൂറിയും നൂഫിയയും സംഭവസ്ഥലത്തുതന്നെ മരിച്ചു. പോലീസ് സംഭവസ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. മുഹമ്മദ് അജീറിന്റെ മൃതദേഹം
പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കായി ഗുണ്ടല്‍പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. ആയിഷ നൂറി, നൂഫിയ മുബാറക്ക് എന്നിവരുടെ മൃതദേഹം മൈസൂരു സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയിലാണ്.
















