
നാദാപുരം: ദമ്പതികളും സഹോദരന്റെ മകളും അടക്കം മൂന്നു പേര്‍ മുങ്ങിമരിച്ച സംഭവം നാടിന് തേങ്ങലായി. പുളിയാവില്‍ ഏറെ പരിചയമുള്ള പുഴയിലാണ് ദുരന്തം. അലക്കാനും
കുളിക്കാനും എത്തുന്ന ഇടം മരണക്കയമായി.
അരിക്കുണ്ടില്‍ അന്‍സാര്‍ (44), ഭാര്യ സുഹദ (37), അന്‍സാറിന്റെ സഹോദരന്‍ ഹനീഫയുടെ മകള്‍ ഇസ മറിയം (ഒമ്പത്) എന്നിവരുടെ ജീവനാണ് പുഴയില്‍ പൊലിഞ്ഞത്. ഇസ മറിയം
കയത്തില്‍ മുങ്ങിത്താഴുന്നത് കണ്ട ഉടനെ സുഹദ കുട്ടിയെ രക്ഷിക്കാനായി പുഴയിലേക്ക് ഇറങ്ങുകയായിരുന്നു. ഇവരും കയത്തില്‍ മുങ്ങിയതോടെ ബഹളം കേട്ടാണ് അന്‍സാര്‍ എത്തി രക്ഷിക്കാനായി പുഴയിലേക്ക് ചാടിയത്. എന്നാല്‍ അന്‍സാറും ചെളിയില്‍ താഴുകയായിരുന്നു. വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ മൂന്നുപേരെയും കരക്കെത്തിച്ച് നാദാപുരം താലൂക്ക്
ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപ്പോഴേക്കും മൂന്നു പേരും മരണത്തിന് കീഴടങ്ങിയിരുന്നു. തേങ്ങലായി മാറിയ സംഭവമറിഞ്ഞ് സംഭവസ്ഥലത്തും നാദാപുരം ഗവ.ആശുപത്രിയിലും ആളുകള്‍ ഒഴുകിയെത്തി. ദുഃഖം തളം കെട്ടിയ അന്തരീക്ഷമായിരുന്നു. പിന്നീട് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട്
മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് കൊണ്ടുപോയി. ഞായറാഴ്ച പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം നാട്ടിലെത്തിച്ച് ഖബറടക്കും. എംഎല്‍എമാരായ ഇ.കെ.വിജയന്‍, ഡോ. എം.കെ.മുനീര്‍, യുഡിഎഫ് സ്ഥാനാര്‍ഥി കെ.എം.അഭിജിത്ത്, പി.മോഹനന്‍, അമ്മദ് പുന്നക്കല്‍ ഉള്‍പ്പെടെ നിരവധി പേര്‍ ആശുപത്രിയിലെത്തി.
















