
കൊയിലാണ്ടി: ദേശീയ പാതയില്‍ നന്തി മേല്‍പാലത്തില്‍ നിയന്ത്രണം വിട്ട പിക്കപ്പ് വാന്‍ കൈവരിയില്‍ ഇടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്. ഇന്നു പുലര്‍ച്ചെയാണ് അപകടം. പച്ചക്കറിയുമായി വടകര ഭാഗത്തേക്ക് പോവുകയായിരുന്നു വാന്‍. പാലത്തിന് മുകളില്‍ റെയില്‍വെ നടപ്പാതക്ക് സമീപത്തെ കൈവരിയില്‍ ഇടിച്ചുകയറിയാണ് നിന്നത്. അല്‍പ്പം മാറിയിരുന്നെങ്കില്‍ വാന്‍ താഴേക്ക് പതിച്ചേനേ.
















