
കണ്ണൂർ: പയ്യന്നൂരിൽ വി. കുഞ്ഞികൃഷ്ണന്റെ അനുകൂലിയുടെ വീടിന് നേരെ ആക്രണം. വീടിന്റെ ഗ്ലാസ് ജനലുകൾ തകർത്ത അക്രമികൾ കാറിനും തീയിട്ടു. ടി. പുരുഷോത്തമന്റെ വീടിന്
നേരെയാണ് രാത്രി ഒന്നോടെ ആക്രമണം നടന്നത്. തീ ആളിക്കത്തുന്നത് കണ്ടാണ് പുരുഷോത്തമനും കുടുംബാംഗങ്ങളും പുറത്തേക്കിറങ്ങിയത്. തീ അണക്കാൻ ശ്രമിക്കുകയും ചെയ്തു. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരെന്നാണ് ടി പുരുഷോത്തമൻ പറയുന്നത്.
















