
കൊയിലാണ്ടി: ദേശീയ പാതയില്‍ രണ്ടിടത്ത് വാഹനാപടം ഉണ്ടായെങ്കിലും ആര്‍ക്കും പരിക്കില്ല. ഇന്നു പുലര്‍ച്ചെ അഞ്ച് മണിയോടെ മൂടാടി ടൗണില്‍ മാര്‍ബിള്‍ കയറ്റിയ ലോറി
മറിഞ്ഞു. കണ്ണൂര്‍ ഭാഗത്തു നിന്നെത്തിയ ലോറിയാണ് മറിഞ്ഞത്. മാര്‍ബിള്‍ റോഡില്‍ പതിച്ചതിനെ തുടര്‍ന്ന് ഗതാഗത തടസ്സമുണ്ടായി. മാര്‍ബിള്‍ തകര്‍ന്ന് വലിയ നഷ്ടമുണ്ടായി.
കൊല്ലം വില്ലേജ് ഓഫീസിനുമുന്നില്‍ മറ്റൊരു ലോറി പോസ്റ്റില്‍ ഇടിച്ചു. ഈ അപകടത്തിലും ആര്‍ക്കും പരിക്കുണ്ടായില്ലന്നാണ് അറിയുന്നത്.
















