വടകര: സിപിഎം ജില്ലാ കമ്മിറ്റി അംഗവും വടകര നഗരസഭ ചെയര്‍പേഴ്സനുമായിരുന്ന കെ.ശങ്കരക്കുറുപ്പിന്റെ സ്മരണക്കായി പുതുപ്പണം കുളങ്ങര താഴയില്‍ നിര്‍മിച്ച സ്മാരക
മന്ദിരം നാടിന് സമര്‍പ്പിച്ചു. സിപിഎം കുളങ്ങരത്ത് താഴ ബ്രാഞ്ചിനും കുളങ്ങരത്ത് താഴ സാംസ്കാരിക വേദിക്കുമായി നിര്‍മിച്ച കെട്ടിടം സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജന് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി പി.കെ.ബാലകൃഷ്ണന് അധ്യക്ഷനായി. സാംസ്കാരിക നിലയം സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ഭാസ്കരന് ഉദ്ഘാടനം ചെയ്തു. കെ.കുഞ്ഞിക്കണ്ണന് പതാക ഉയര്‍ത്തി. വടകര നഗരസഭ മുന്‍ ചെയര്മാന് കെ.ശ്രീധരന് ഫോട്ടോ അനാച്ഛാദനം ചെയ്തു. കെ.ദിലീപ്, ആദ്യ പ്രവര്‍ത്തകരായ സി.എച്ച്.നാണു, കെ.പി.അശോകന് എന്നിവരെ സിപിഎം ഏരിയ സെക്രട്ടറി ടി.പി.ഗോപാലന് ആദരിച്ചു. എം.രമണി സ്വാഗതം പറഞ്ഞു. കുടുംബ സംഗമം കെ.പി.ശ്രീജിത്ത് ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ പി.പ്രശാന്തി അധ്യക്ഷയായി. സി.പി.അച്യുതന് സ്വാഗതം പറഞ്ഞു. കലാപരിപാടികള്‍ കെ.കുഞ്ഞിക്കണ്ണന് ഉദ്ഘാടനം ചെയ്തു. കെ.ടി.അബ്ദുല്‍ഹമീദ് അധ്യക്ഷനായി. ഒ.പി.രാധ സ്വാഗതവും ഗോപി താഴത്ത് കോയിലോത്ത് നന്ദിയും പറഞ്ഞു.















