
നാദാപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഹുല്‍ ഗാന്ധി 31ന് കല്ലാച്ചിയില്‍ യുഡിഎഫ് പൊതുയോഗത്തില്‍ പ്രസംഗിക്കും. രാവിലെ 11ന് കല്ലാച്ചി മാരാം വീട്ടില്‍
ഗ്രൗണ്ടിലാണ് വേദി ഒരുക്കുന്നതെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യുഡിഎഫ് സംസ്ഥാന, ദേശീയ നേതാക്കള്‍ പരിപാടിയില്‍ സംസാരിക്കും. പുറമേരി സ്കൂള്‍ ഗ്രൗണ്ടില്‍ ഹെലികോപ്പ്റ്ററില്‍ എത്തി റോഡ് മാര്‍ഗം കല്ലാച്ചിയിലെത്തുമെന്ന് യുഡിഎഫ്. നിയോജക മണ്ഡലം ചെയര്മാന് സൂപ്പി നരിക്കാട്ടേരി, കണ്‍വീനര്‍ മോഹനന് പാറക്കടവ്, യുഡിഎഫ് ജില്ലാ ചെയര്മാന് അഹമ്മദ് പുന്നക്കല്‍, കെപിസിസി. മെമ്പര്‍ കെ.ടി.ജെയിംസ് എന്നിവര്‍ പറഞ്ഞു. സുരക്ഷാ സംവിധാനങ്ങള്‍
പോലീസ് പരിശോധിച്ചു വരികയാണ്. പുറമേരിയില്‍ നിന്ന് കാര്‍ മാര്‍ഗമാണ് കല്ലാച്ചിയിലെത്തുക. വലിയ തോതില്‍ ജനങ്ങളെത്തുമെന്നതിനാല് സംസ്ഥാനപാതയിലെ വാഹന ഗതാഗതം നിയന്ത്രിക്കേണ്ടിവരും.















