വടകര: റെയില്‍വേ സ്റ്റേഷന് പരിസരത്തെ കണ്ടല്‍ വനം സംരക്ഷിക്കാനുള്ള ശ്രമങ്ങളുമായി ‘കാക്കാം കണ്ടലിനെ’ എന്ന പേരില്‍ ജനകീയ കൂട്ടായ്മ മുന്നോട്ട്. ആദ്യപടിയായി റെയില്‍വേ
അധികൃതരുമായി ബന്ധപ്പെടും. വടകരയിലും പരിസരത്തുമുള്ള എല്ലാ കണ്ടല്‍ വനങ്ങളുടെയും ലിസ്റ്റ് തയ്യാറാക്കും. അവിടങ്ങളിലേക്ക് ‘കണ്ടല്‍ വാക്ക്’ നടത്തും. ഓരോ പ്രദേശത്തെയും കണ്ടല്‍ വനങ്ങള്‍ സംരക്ഷിക്കാനുള്ള പ്രത്യേകം പ്രൊജക്ടുകള്‍ തയ്യാറാക്കാനും തദ്ദേശീയരെ ഉള്‍പ്പെടുത്തി നിശ്ചിത ഇടവേളകളില്‍ ശുചീകരണം നടത്താനും തീരുമാനിച്ചു. യോഗത്തില്‍ പരിസ്ഥിതി പ്രവര്ത്തകന് വടയക്കണ്ടി നാരായണന് അധ്യക്ഷനായി. ആസിഫ് കുന്നത്ത്, പപ്പന് നരിപ്പറ്റ, പ്രദീപ് ചോമ്പാല, റസാക്ക് കല്ലേരി, ശ്രീനാഥ് കാവില്‍, കെ പി രതീശന്, സാനു ചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
കോര്‍ഡിനേറ്റര്‍മാരായി വടയക്കണ്ടി നാരായണന്, ആസിഫ് കുന്നത്ത്, പപ്പന് നരിപ്പറ്റ, ശ്രീനാഥ് കാവില്‍ എന്നിവരെ തെരഞ്ഞെടുത്തു.















