കുറ്റ്യാടി: അക്രമ രാഷ്ട്രീയത്തിനെതിരെ കുറ്റ്യാടിയില്‍ ബുധനാഴ്ച യുഡിഎഫ് പീസ് വാക്ക് സംഘടിപ്പിക്കും. രാവിലെ 6.30 ന് കുറ്റ്യാടിയില്‍ നടക്കുന്ന പരിപാടിയില്‍
എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍, യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, ഷാഫി പറമ്പില്‍ എംപി, യുഡിഎഫ് കുറ്റ്യാടി മണ്ഡലം സ്ഥാനാര്‍ഥി പാറക്കല്‍ അബ്ദുല്ല തുടങ്ങിയവര്‍ പങ്കെടുക്കും.















