ആയഞ്ചേരി: പട്ടികജാതി/വര്‍ഗ വിഭാഗത്തോട് ഇടത് സര്‍ക്കാര്‍ കാണിച്ച അവഹേളനത്തിന് വോട്ടിലൂടെ മറുപടി നല്‍കണമെന്ന് ദളിത് കോണ്‍സ് ജില്ലാ സെക്രട്ടറി ശീതള്‍ രാജ് പറഞ്ഞു. പാറക്കല്‍ അബ്ദുള്ളയുടെ വിജയത്തിനായി കുറ്റ്യാടി മണ്ഡലം പട്ടിജാതി/വര്‍ഗ
വിഭാഗത്തിന്റെ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യഥേഷ്ടം ലഭ്യമായിരുന്ന വീട് നിര്‍മാണ ഫണ്ട് ലൈഫ് പദ്ധതിയിലൂടെ മാറ്റിമറിച്ചും അതിലൂടെ ഭൂമി വാങ്ങലിന് ഫണ്ട് കുറച്ചും പട്ടികജാതിക്കാരെ വെല്ലുവിളിച്ചിരിക്കുകയാണ്. ആനുകൂല്യം ലഭിക്കാന്‍ നിയമനിര്‍മാണത്തില്‍ വെള്ളം ചേര്‍ത്തതായും അദ്ദേഹം പറഞ്ഞു. ശ്രീധരന് കോട്ടപ്പള്ളി അധ്യക്ഷത വഹിച്ചു. വി.എം.ചന്ദ്രന്, നൊച്ചാട്ട് കുഞ്ഞബ്ദുള്ള, സി.വി.അജിത്ത്, എന്‍.കെ.ബാലകൃഷ്ണന്, നാണു കൂമുള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു. എ.സുരേന്ദ്രന് സ്വാഗതം പറഞ്ഞു.















