വടകര: വടകരയിലെ സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ നിറ സാന്നിധ്യവും കഥാപ്രാസംഗികനുമായിരുന്ന വി.അശോകന്റെ നിര്യാണത്തില്‍ വടകര പൗരാവലി
അനുശോചിച്ചു. വീട്ടുവളപ്പില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ കൗണ്‍സിലര്‍ സി.കെ.അഖില അധ്യക്ഷയായി. എടയത്ത് ശ്രീധരന് അനുശോചന പ്രമേയം അവതരിപ്പിച്ചു. മനയത്ത് ചന്ദ്രന്, വീരാന്‍കുട്ടി, വി.ടി.മുരളി, ടി.കെ.വിജയ രാഘവന്, തയ്യുള്ളതില്‍ രാജന്, പി.കെ.ദിലില്, പുറന്തോടത്ത് സുകുമാരന്‍, ടി.രാധാകൃഷ്ണന്, കായക്ക രാജന്, ഇ.ടി.കെ.രാഘവന്, പറമ്പത്ത് രാജന്, കെ.കെ.മനോജന്, അടിയേരി രവീന്ദ്രന്, കെ.പ്രകാശന്, സി.കുമാരന് എന്നിവര്‍ പ്രസംഗിച്ചു.















